മങ്കിപെൻ എഴുതുന്നത്

ചില സിനിമകളുണ്ട്. അനേകം പ്രേക്ഷകരുടെ ഉപബോധമനസ്സുകളിൽ പൂർത്തിയാകാതെ കിടക്കുന്ന ചില സങ്കൽപ്പങ്ങളെ പൂർത്തീകരിക്കാൻ വേണ്ടി സംഭവിക്കുന്ന സിനിമകൾ. സ്ഥിരം ചേരുവകളെ കണ്ടു കണ്ടു ഇങ്ങനെ ഒക്കെ ചെയ്താലേ സിനിമ ജയിക്കൂ എന്ന സങ്കല്പം പ്രേക്ഷകരിൽ അടിച്ചേൽപ്പിക്കുന്ന കുറെ സിനിമകൾ തുടരെ വന്നുകൊണ്ടേയിരുന്നപ്പോൾ സംഭവിച്ചതാണ് “ട്രാഫിക്”. മാറ്റം കൊതിച്ച ഒരുപാട് മനസ്സുകൾ ഒരേപോലെ ആഗ്രഹിക്കുമ്പോൾ അങ്ങനെ ഒന്ന് സംഭവിക്കുന്നു.
അതൊരു പ്രതിഭാസമാണ്… ഒരു നിയമമാണ്…

അങ്ങനെ നോക്കുമ്പോൾ, തമിഴിൽ ഒരു പസങ്കയും ഹിന്ദിയിൽ ഒരു താരെ സമീൻ പറും സംഭവിച്ചു കഴിഞ്ഞ് മലയാളത്തിൽ ഒരു Philips and The Monkey Pen സംഭവിക്കണം എന്നുള്ളതും ഒരു നിയമത്തിന്റെ ഭാഗമാണ്.

ഷാനിൽ,റോജിൻ… കുതിരവട്ടം പപ്പു പറയുമ്പോലെ “ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ” പോയിരുന്നെങ്കിൽ കൈവിട്ടു പോകാവുന്ന ഒരു ചിത്രത്തെ, പ്രത്യേകിച്ചും രണ്ടാം ഭാഗത്തിൽ കാണിക്കുന്ന ഏഴു ദിവസങ്ങളെ, അതിന്റെ ശരിയായ സത്ത കളയാതെ അവതരിപ്പിച്ച, പുതുമുഖങ്ങളുടെ അങ്കലാപ്പൊന്നും പ്രകടമാക്കാത്ത കൈയ്യടക്കത്തിനു നിങ്ങൾക്ക് മുഴുവൻ മാർക്കും തരുന്നു!

കണ്ടുകഴിഞ്ഞു ഇത്ര നേരമായിട്ടും കണ്ണിൽ നിന്നും മായാതെ നില്ക്കുന്ന ഫ്രെയിമുകൾക്കും അതിന്റെ ഭാവങ്ങൾ ചോരാതെ കൊടുക്കപ്പെട്ട സംഗീതത്തിനും യഥാക്രമം നീലിനും രാഹുലിനും അഭിനന്ദനങ്ങൾ!

ഓവർ ആക്കാൻ ഒരുപാട് അവസരം ഉണ്ടായിരുന്നിട്ടും അതിനെയെല്ലാം പുല്ലു പോലെ വേണ്ടെന്നു വച്ച സനൂപിന്റെയും ബാക്കി കുട്ടികളുടെയും (ജുഗുരു, മോനെ നീ പൊളിച്ചു.) മികവു വേറിട്ട്‌ നിന്നു.

ബാക്കി അഭിനേതാക്കൾ എല്ലാം തന്നെ അവരവരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തു. വിജയ്‌ ബാബുവിനും പ്രത്യേകം അഭിനന്ദനങ്ങൾ.ഇങ്ങനെ ഒരു വേഷം ഏറ്റെടുത്തു നല്ല സിനിമയുടെ കൂടെ നിന്ന ജയസൂര്യക്കും, തിലകൻ-ശങ്കരാടി-ഒടുവിൽ നിരയിലേക്ക് പതുക്കെ പതുക്കെ നീങ്ങുന്ന പ്രിയപ്പെട്ട ജോയ് മാത്യു, താങ്കൾക്കും പ്രത്യേകം അഭിനന്ദനം!

ഫിലിപ്സ് ആൻഡ്‌ ദി മങ്കിപ്പെൻ… തെറ്റുകൾ ഇല്ലെന്നല്ല, തെറ്റുകളെ ഓർമ്മയിൽ വയ്ക്കാൻ സമ്മതിക്കാത്ത, നന്മയുള്ള ചിത്രം. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം!

(നാട്ടുകാരനും ഉറ്റമിത്രവുമായ Charlz Paul Mundackan ഭാഗമായ ഒരു ചിത്രം, എങ്ങാനും മോശമായിപ്പോയാൽ ഫെസ്ബൂക്കിൽ എന്ത് പറഞ്ഞു പോസ്റ്റ്‌ ഇടും എന്ന ഭയം ഉണ്ടാകാതിരുന്നില്ല. ‘മിണ്ടാതിരിക്കൽ’ എന്ന നിരുപദ്രവകാരിയായ തീരുമാനം എടുക്കാം എന്നായിരുന്നു ഞാൻ കണ്ടെത്തിയ പ്രതിവിധി. എന്തായലും ഈ രാത്രി അതിനൊന്നും ഇടവന്നില്ല എന്ന ചാരിദാർഥ്യത്തോടെ ഞാൻ ഉറങ്ങും! )

Annexure:

Forgot to mention in the review of Philips and The Monkey Pen, was really overjoyed to find the name of Charlz Paul Mundackan in the big screen as First Assistant Director(Now don’t ask me what exactly a First Assistant Director means), among the film credits before the film. Was curiously waiting for that moment to happen. Some of my friends called me, some messaged and shared the same thing.

“Charlzinte peru kandappo oru ith!”

I wish our dear Chalu, give us that “ith” again and again, by being part of good films and making us proud!

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w