പരിത്യാഗം

സന്യാസി മലമുകളിലിരുന്നു വിളിച്ചു പറഞ്ഞു.
“ദൈവമേ…ഞാൻ നിന്നെ തേടുന്നു… സുഖവും, ദുഖവും, സർവ്വവും പരിത്യജിച്ചിരിക്കുന്നു… എനിക്ക് വെളിപ്പെടുക… പരമമായ ജ്ഞാനം തരിക…”

ദൈവം വിളി കേട്ടു.
“ഭക്താ നീ വരിക… നശ്വരതകളെ ഉപേക്ഷിച്ച് അനശ്വരനായി എനിക്കരികിൽ വരിക… നിനക്കായി ഞാൻ പ്രളയം തീർക്കുന്നു… അത് വഴിയേ വരിക…”

സന്യാസി ഭയപ്പെട്ടു. അന്തപ്പുരത്തിൽ, ഭരണം ആർക്കൊപ്പം ഇറങ്ങിപ്പോകും എന്ന ഭയത്താൽ സുഷുപ്തി നഷ്ടപ്പെട്ട രാജാവിനെ വിളിച്ചു കരഞ്ഞു.
“രാജാവേ… ദൈവം പ്രളയമുണ്ടാക്കിയിരിക്കുന്നു… എന്റെ ജീവനെ നീ രക്ഷിക്ക… അത് നിന്റെ ഇദംപ്രഥമമായ കടമയാകുന്നു!”

ദൈവം മറഞ്ഞു.
രാജാവ് പിന്നെയും ഭയപ്പെട്ടു.
സന്യാസി പ്രളയത്തെ അതിജീവിച്ചു.
അർത്ഥം തേടി പരിത്യാഗം മാത്രം പ്രളയഭൂമിയിൽ അലഞ്ഞു നടന്നു!

Advertisements

One thought on “പരിത്യാഗം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w